ഉഗ്രവിഷവുള്ള മൂർഖനെ കിണറ്റിലിറങ്ങി പിടിച്ച് യുവതി,​ വീഡിയോ വൈറൽ,​ അസാമാന്യ ധൈര്യത്തിന് കൈയടിച്ച് സോഷ്യൽ മീഡിയ

Wednesday 09 October 2019 2:54 PM IST

കിണറ്റിലിറങ്ങി ഉഗ്രവിഷമുള്ള പാമ്പിനെ പിടിച്ച് ചാക്കിലാക്കുന്ന ഒരു യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വയറ്റിൽ കയറുകൊണ്ട് കെട്ടി,​ഏണി വഴിയാണ് യുവതി കിണറ്റിനുള്ളിലേക്ക് ഇറങ്ങുന്നത്.

കിണറ്റിലിറങ്ങിയ യുവതി, കൈയിലുള്ള വടിയുപയോഗിച്ചാണ് പാമ്പിനെ പിടികൂടുന്നത്. ശേഷം അതിനെ ഒരു ചാക്കിലേക്ക് കയറ്റുകയും ചെയ്യുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ യുവതിയുടെ ധൈര്യത്തെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തെത്തി.