ഡോ.എസ്.ശിവകുമാർ നാൽസ അംഗം
Wednesday 10 December 2025 2:20 AM IST
ന്യൂഡൽഹി: മലയാളിയായ ഡോ.എസ്. ശിവകുമാറിനെ നാഷണൽ ലീഗൽ സർവീസസ് അതോറിട്ടി (നാൽസ) അംഗമായി കേന്ദ്രസർക്കാർ നിയമിച്ചു. തിരുവനന്തപുരം കരമന നെടുങ്കാട് സ്വദേശിയാണ്. നിലവിൽ ഇന്ത്യൻ ലാ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ പ്രൊഫസറും കോമൺവെൽത്ത് ലീഗൽ എജ്യൂക്കേഷൻ അസോസിയേഷൻ പ്രസിഡന്റുമാണ്. നിയമ വിദ്യാഭ്യാസം, ഗവേഷണം, നീതിന്യായ പരിഷ്കാരങ്ങളെന്നിവയിലെ മൂന്നു പതിറ്റാണ്ടിലേറെയുള്ള സംഭാവനകൾ കണക്കിലെടുത്താണ് നിയമനം. 21-ാമത് ഇന്ത്യൻ ലാ കമ്മിഷനിൽ മുഴുവൻ സമയ അംഗമായിരുന്നു.