വി.എസ് ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പ് വോട്ട് ചെയ്ത് കുടുംബം

Wednesday 10 December 2025 2:55 AM IST

ആലപ്പുഴ: വി.എസ്.അച്യുതാനന്ദൻ ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തി കുടുംബം. രാവിലെ 10.40ന് വി.എസിന്റെ ഭാര്യ വസുമതി, മകൻ വി.എ. അരുൺകുമാർ,ഭാര്യ ഡോ. രജനി എന്നിവർ പുന്നപ്ര വടക്ക് പഞ്ചായത്തിലെ താലോലം ബഡ്സ് സ്കൂളിലെ ബൂത്തിലെത്തി. അച്ഛനില്ലാത്ത തിരഞ്ഞെടുപ്പിൽ ഏറെ മാനസിക ബുദ്ധിമുട്ടോടെയാണ് വോട്ട് ചെയ്യാനെത്തിയത്,​ അമ്മയ്ക്ക് ആരോഗ്യപ്രശ്‌നമുണ്ടെങ്കിലും വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം കണക്കിലെടുത്താണെത്തിയത്- അരുൺകുമാർ പറഞ്ഞു. കുടുംബം വി.എസിന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചയും നടത്തിയിരുന്നു.