ഇന്ത്യക്കെതിരെ അസിം മുനീർ

Wednesday 10 December 2025 7:20 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ആദ്യ സംയുക്ത സേനാ മേധാവിയായി അധികാരമേറ്റ പിന്നാലെ ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി അസിം മുനീർ. ഭാവിയിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാൽ വേഗത്തിൽ അതിതീവ്രമായ തിരിച്ചടി നൽകുമെന്നാണ് മുനീറിന്റെ ഭീഷണി. പാകിസ്ഥാൻ സമാധാന രാഷ്ട്രമാണെന്നും എന്നാൽ രാജ്യത്തിന്റെ പരമാധികാരം ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഇയാൾ പറഞ്ഞു. ഈ മാസം നാലിനാണ് കരസേനാ മേധാവി കൂടിയായ മുനീറിനെ സംയുക്ത സേനാ മേധാവിയായി നിയമിച്ചത്. രാജ്യത്തിന്റെ ആണവായുധങ്ങളുടെയും മിസൈലുകളുടെയും മേൽനോട്ടവും മുനീറിനാണ്.