വീണ്ടും തീരുവ ഭീഷണിയുമായി ട്രംപ്

Wednesday 10 December 2025 7:21 AM IST

വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്നുള്ള അരി ഇറക്കുമതിക്ക് പുതിയ തീരുവ ഏർപ്പെടുത്തിയേക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇന്ത്യ കുറഞ്ഞ വിലയ്ക്ക് അമേരിക്കൻ വിപണിയിൽ അരി വിൽക്കുകയാണെന്നും ഇത് ആഭ്യന്തര ഉത്പാദകരെ മോശമായി ബാധിക്കുന്നെന്നും ട്രംപ് ആരോപിച്ചു. വൈറ്റ് ഹൗസിൽ നടന്ന കാർഷിക യോഗത്തിലാണ് ട്രംപിന്റെ പരാമർശം.