ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം അനന്ത് അംബാനിയ്ക്ക്
മുംബയ്: ഗ്ലോബൽ ഹ്യൂമൻ സൊസൈറ്റിയുടെ ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം അനന്ത് അംബാനിയ്ക്ക്. വന്യജീവി സംരക്ഷണരംഗത്ത് അനന്ത് സ്ഥാപിച്ച 'വൻതാര'യുടെ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അവാർഡ്. വന്യജീവി സംരക്ഷണ രംഗത്ത് ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന പുതിയ മാതൃകയ്ക്കുള്ള ആഗോള അംഗീകാരം കൂടിയാണിത്. ഈ പുരസ്‌കാരം നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അനന്ത്. ഏഷ്യയിൽ നിന്നും ഈ പുരസ്കാരം ആദ്യമായാണ് ഒരാൾ നേടുന്നത്. 1877ൽ സ്ഥാപിതമായ അമേരിക്കൻ ഹ്യൂമൻ സൊസൈറ്റിയുടെ അന്താരാഷ്ട്ര വിഭാഗമായ ഗ്ലോബൽ ഹ്യൂമൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പുരസ്‌കാരം നൽകുന്നത്.
'മൃഗങ്ങൾ നമ്മളെ സമചിത്തതയും, വിനയവും, വിശ്വാസവും പഠിപ്പിക്കുന്നു. വൻതാരയിലൂടെ, സേവന മനോഭാവത്താൽ നയിക്കപ്പെട്ട് ഓരോ ജീവനും അന്തസും, പരിചരണവും, പ്രത്യാശയും നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സംരക്ഷണം നാളേക്കുള്ളതല്ല, അത് നമ്മൾ ഇന്ന് ഉയർത്തിപ്പിടിക്കേണ്ട ഒരു പങ്കുവക്കപ്പെട്ട ധർമ്മമാണ്,' -അനന്ത് അംബാനി പറഞ്ഞു.