പതിനെട്ടാം വർഷ  അയ്യപ്പ പൂജ ഡിസംബർ 13ന്

Wednesday 10 December 2025 10:09 AM IST

ലണ്ടൻ: ഇംഗ്ലണ്ടിലെ ഹേവാർഡ്‌സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വർഷ അയ്യപ്പ പൂജ 2025 ഡിസംബർ 13 ശനിയാഴ്ച നടത്തും. വെെകിട്ട് മൂന്ന് മണിമുതൽ 11 മണിവരെ ഹേവാർഡ്‌സ് ഹീത്തിലുള്ള സ്കെയ്ൻസ് ഹിൽ മില്ലെനിയും വില്ലേജ് സെന്റെറിൽ വച്ച് വിപുലമായ രീതിയിലാണ് നടത്താൻ ഉദ്ദേശിക്കുന്നത്.

അന്നേ ദിവസം തത്ത്വമസി ഭജൻസ് യുകെയുടെ നേതൃത്വത്തിലുള്ള അയ്യപ്പ നാമ സങ്കീർത്തനം, താഴൂർ മന ഹരിനാരായണൻ നമ്പിടിസ്വാരറുടെ കർമികത്വത്തിൽ ഗണേശ പൂജ, വിളക്ക്പൂജ, പടിപൂജ, പടിപ്പാട്ട്, നീരാഞ്ജനം, ഹരിവരാസനം, ദീപാരാധനയും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 07466396725, 07425168638, 07838708635