ക്ഷേത്രത്തിൽ പോകുമ്പോൾ വെറുംകെെയോടെയാണോ പോകുന്നത്; എന്നാൽ ഇത് അറിഞ്ഞിരിക്കണം
Wednesday 10 December 2025 11:00 AM IST
ഹിന്ദുമത വിശ്വാസപ്രകാരം ഏറ്റവും പവിത്രമായ സ്ഥലമാണ് ക്ഷേത്രങ്ങൾ. ഇടയ്ക്ക് ക്ഷേത്രദർശനം നടത്തുന്നത് വളരെ നല്ലതാണ്. എന്നാൽ പലർക്കും ഇപ്പോഴും എങ്ങനെയാണ് ശരിയായി ക്ഷേത്രദർശനം നടത്തേണ്ടതെന്ന് അറിയില്ല. പലരും അവരുടെ സൗകര്യപ്രകാരം മാത്രമാണ് ക്ഷേത്രദർശനം നടത്താറുള്ളത്. എന്നാൽ ക്ഷേത്ര ദർശനം നടത്തുമ്പോൾ പല നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ട്. അത് അറിയാതെ പലപ്പോഴും പല തെറ്റുകളും നാം ചെയ്യാറുണ്ട്. ഇത് ദെെവകോപത്തിന് വരെ കാരണമാകാം.
- ക്ഷേത്രത്തിന്റെ പടികൾ കയറുന്നതിന് മുൻപ് ചെരിപ്പ് അഴിച്ചുവയ്ക്കണം. പലരും ക്ഷേത്രത്തിന്റെ വാതിലിന് മുന്നിലാണ് ചെരിപ്പ് അഴിച്ചുവയ്ക്കുന്നത്. എന്നാൽ പടികൾ തുടങ്ങുന്നതിന് മുൻപ് തന്നെ ചെരിപ്പ് അഴിച്ചുവയ്ക്കണമെന്നാണ് വിശ്വാസം.
- പലരും ക്ഷേത്രത്തിലേക്ക് വെറുംകെെയോടെയാണ് പോകുന്നത്. എന്നാൽ അങ്ങനെ ചെയ്യാൻ പാടില്ലെന്നാണ് വിശ്വാസം. ദെെവം നിങ്ങളിൽ നിന്ന് സമ്പത്ത് പ്രതീക്ഷിക്കുന്നില്ല. പകരം വിശ്വാസത്തോടെ നിങ്ങൾ അർപ്പിക്കുന്ന പൂവോ തിരിയോ തന്നെ മതിയാകും. അതിനാൽ ക്ഷേത്രത്തിൽ പോകുമ്പോൾ എന്തെങ്കിലും കൊണ്ടുപോകാൻ മറക്കരുത്.
- സമാധാനത്തിന് വേണ്ടിയാണ് നമ്മൾ ക്ഷേത്രത്തിൽ പോകുന്നത്. അവിടെ പോകുമ്പോൾ ഉച്ചത്തിൽ സംസാരിക്കുകയോ ബഹളം വയ്ക്കുകയോ ചെയ്യരുത്.
- അടുത്തിടെ പലരും ക്ഷേത്രത്തിൽ മൊബെെൽ ഫോൺ കൊണ്ടുപോകാറുണ്ട്. എന്നാൽ മിക്ക ക്ഷേത്രങ്ങളിലും പ്രത്യേകിച്ച് ശ്രീകോവിലിൽ ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നു. ക്ഷേത്രത്തിൽ ഫോൺ കൊണ്ടുപോയാൽ തന്നെ സെെലന്റ് മോഡിൽ സൂക്ഷിക്കുക.