ദേവീകോപം, ഒരു കാരണവശാലും ഈ സാധനങ്ങൾ തുളസിയുടെ അടുത്ത് വയ്ക്കല്ലേ; കാത്തിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി

Wednesday 10 December 2025 12:53 PM IST

തുളസിച്ചെടിയില്ലാത്ത ഹിന്ദു ഭവനങ്ങൾ ചുരുക്കമായിരിക്കും.വളരെ പവിത്രമായി കണക്കാക്കുന്ന ചെടിയാണിത്. കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്. നെഗറ്റീവ് എനർജിയെ അകറ്റാൻ ഈ ചെടിയ്ക്ക് സാധിക്കുമെന്നാണ് വിശ്വാസം. പൂജകളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നുകൂടിയാണ് ഇവ.

വാസ്തുശാസ്ത്രത്തിലും തുളസിക്ക് പ്രത്യേകം പ്രാധാന്യം നൽകിയിട്ടുണ്ട്. തുളസിച്ചെടിയുള്ള വീട്ടിൽ ലക്ഷ്മീ ദേവി വസിക്കുന്നുവെന്നാണ് വിശ്വാസം. വീടിനുള്ളിൽ അശുഭകരമായ കാര്യങ്ങളുണ്ടാകാതിരിക്കാൻ ഇവ സഹായിക്കുന്നു. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനും തുളസിച്ചെടി സഹായിക്കുമത്രേ.

എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുണത്തേക്കാൾ ദോഷമായിരിക്കും സംഭവിക്കുക. ഒരു കാരണവശാലും തുളസി ചെടിയുടെ സമീപം ചെരുപ്പോ ചൂലോ ഇടരുത്. അതുപോലെത്തന്നെ മാലിന്യമോ ചവറ്റുകൊട്ടയോ തുളസിക്ക് സമീപം ഇടരുത്. ഇത് ദേവീകോപത്തിന് ഇടവരുത്തും.

ഒരുകാരണവശാലും തുളസിയുടെ സമീപം മുള്ളുള്ള ചെടികൾ നടരുത്. പ്ലാസ്റ്റിക് ചെടികളും ഇവയുടെ അടുത്ത് വയ്‌ക്കുന്നത് നല്ലതല്ല. ഇതൊക്കെ നെഗറ്റീവ് എനർജി വീട്ടിലേക്ക് വരാൻ കാരണമാകുമെന്നാണ് വിശ്വാസികൾ പറയുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ അടക്കം വരാൻ സാദ്ധ്യതയുണ്ട്.