വെട്ടുകേക്ക് കഴിക്കാൻ തോന്നുന്നുണ്ടോ? മിനിട്ടുകൾക്കുള്ളിൽ വീട്ടിൽ തന്നെ തയ്യാറാക്കാം
കടകളിൽ നിന്ന് നിരവധി പേർ വാങ്ങിക്കഴിക്കുന്ന ഒന്നാണ് വെട്ടുകേക്ക്. എന്നാൽ ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. അത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
- മൈദ : 500 ഗ്രാം
- മുട്ട അടിച്ചത് : മൂന്നെണ്ണം
- പഞ്ചസാര പൊടിച്ചത് : രണ്ട് കപ്പ്
- നെയ്യ് : ഒരു ടേബിൾ സ്പൂൺ
- പാൽ : ഒരു ടേബിൾ സ്പൂൺ
- വാനില എസൻസ് : അര ടീസ്പൂൺ
- ഏലക്ക പൊടിച്ചത് : അഞ്ച് എണ്ണം
- സോഡാപ്പൊടി : കാൽ ടീസ്പൂൺ
- റവ: 100 ഗ്രാം
തയ്യാറാക്കുന്ന വിധം
ആദ്യം മെെദയും റവയും സോഡാപ്പൊടിയും കൂട്ടിയിളക്കി അരിച്ചെടുക്കുക. ഇനി മുട്ട നന്നായി അടിച്ച് പഞ്ചസാര, പാൽ, നെയ്യ്, വാനില എസൻസ്, ഏലക്കപ്പൊടി എന്നിവയുമായി ചേർത്തിളക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കിവച്ച മെെദയും റവയും ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ നന്നായി കുഴച്ച് നനച്ച തുണി കൊണ്ട് മൂടി വയ്ക്കേണ്ടതാണ്. രണ്ട് മണിക്കൂറിന് ശേഷം അരയിഞ്ച് കനത്തിൽ പരത്തി ചതുരക്കഷണങ്ങളായി മുറിക്കുക. ഓരോ കഷണത്തിന്റേയും നടുക്ക് നിന്ന് താഴോട്ടു് പിളര്‍ത്തി ഇതളുപോലെയാക്കണം. എന്നിട്ട് തിളച്ച എണ്ണയിൽ വരുത്തുകോരിയെടുക്കാം. വെട്ടുകേക്ക് രണ്ടുമാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.