അപൂർവഭാഗ്യം തേടിയെത്താൻ പോകുന്നത് ഇക്കൂട്ടരെ; കോടീശ്വരരാകും, ഉടൻ ഒരു സന്തോഷ വാർത്ത തേടിയെത്തും

Wednesday 10 December 2025 2:41 PM IST

ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ ഈ മാസം അവസാനത്തോടെ ശുഭകാര്യങ്ങൾ സംഭവിക്കുമെന്ന് ജ്യോതിഷ പ്രവചനം. പ്രത്യേകിച്ച് ധനസംബന്ധമായ വിഷയങ്ങളിലാണ് ഐശ്വര്യം ഇവരെ തേടിയെത്തുക. അപ്രതീക്ഷിത മാർഗങ്ങളിലൂടെ പണം ഇവരെ തേടിയെത്തും. ജീവിതത്തിൽ ഇത്രയും കാലം അനുഭവിച്ചിരുന്ന എല്ലാ കഷ്‌ടപ്പാടുകളും മാറി ഇവർക്ക് നല്ലകാലം വരുമെന്നാണ് ജ്യോതിഷവിദഗ്ദ്ധർ പറയുന്നത്. രോഗദുരിതങ്ങളും കഷ്‌ടപ്പാടുകളും ഈ സമയത്തോടെ മാറും.

കാർത്തിക, രോഹിണി, മകയിരം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, ഉത്രാടം, തിരുവോണം, അവിട്ടം എന്നീ നക്ഷത്രക്കാർക്കാണ് ഈ ഭാഗ്യം തേടിയെത്തുന്നത്. ഈ നക്ഷത്രക്കാരുടെ കടബാദ്ധ്യത പൂർണമായും തീരും. ഇവർക്ക് തൊഴിൽപരമായും ഉയർച്ചയുണ്ടാകും. ആഗ്രഹിച്ചതെല്ലാം അധികം വൈകാതെ സഫലമാകും. പുതിയ സംരംഭം തുടങ്ങാൻ അനുയോജ്യമായ സമയമാണ്. ആരോഗ്യകാര്യത്തിലും മെച്ചമുണ്ടാകും. ഏറെക്കാലമായി അലട്ടിയിരുന്ന രോഗങ്ങൾ ഒഴിയും. വിദ്യാർത്ഥികൾക്ക് ഉയർച്ചയുണ്ടാകും. അനുയോജ്യമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും.

നഷ്‌ടപ്പെട്ടെന്ന് കരുതിയ വസ്‌തുക്കൾ തിരികെ ലഭിക്കും. സന്താനഭാഗ്യമുണ്ടാകും. പ്രണയബന്ധങ്ങൾ ഉടലെടുക്കും. വിനോദയാത്രയ്‌ക്ക് പോകാനാകും. ഉന്നത രുമായി സൗഹൃദത്തിലാകും. ഉയർന്ന പരീക്ഷകളിൽ വിജയം നേടും. എല്ലാത്തിനും സാഹചര്യം അനുകൂലമായിരിക്കും.