അക്രമരാഷ്ട്രീയം അനുവദിക്കില്ല
Thursday 11 December 2025 12:03 AM IST
കോട്ടയം : കുറിച്ചിയിലെ അക്രമം ലഹരി മാഫിയ സി.പി.എം ബന്ധം വ്യക്തമാക്കുന്നതാണെന്ന് ബി.ജെ.പി നേതാവ് എൻ.ഹരി.
ലഹരി മാഫിയ സംഘത്തിന്റെ കൈക്കരുത്തിൽ ബി.ജെ.പിയെ ആക്രമിച്ച് കീഴ്‌പ്പെടുത്താമെന്ന വ്യാമോഹം വേണ്ട.
സ്വന്തം ചിഹ്നത്തിൽ സ്ഥാനാർത്ഥികളെ പോലും മത്സരിപ്പിക്കാനുള്ള ധൈര്യമില്ലാത്ത പാർട്ടിയായി സി.പി.എം മാറിയിരിക്കുന്നു. അതിൽ നിരാശപൂണ്ട് നടത്തുന്ന ആക്രമണങ്ങൾ കോട്ടയത്തെ ജനത തിരിച്ചറിയും. ബി.ജെ.പിയുടെ വളർച്ചയിൽ വിറളി പൂണ്ടാണ് ആക്രമണം. ശബരിമല സ്വർണ്ണക്കൊള്ള അടക്കമുള്ള വിവാദങ്ങളിൽ ജനവിശ്വാസം നഷ്ടപ്പെട്ട സി.പി.എം അക്രമ രാഷ്ട്രീയത്തിലേക്ക് വഴിമാറുകയാണെന്നും അദ്ദേഹം പറഞ്ഞു.