'തേയില' സാഹിത്യ സംഗമം 14ന്

Thursday 11 December 2025 3:23 AM IST

മൂന്നാർ: മൂന്നാർ ജി.വി.എച്ച്.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെയും ഇരവികുളം വന്യജീവി സങ്കേതത്തിന്റെ സുവർണ ജൂബിലിയുടെയും ഭാഗമായി ഹൈറേഞ്ച് സാഹിത്യ സംഗമം 'തേയില' 14ന് നടത്തും. അഡ്വ. എ.രാജ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാദമി അവാർഡ് ജേതാവും കേരള പൊലീസ് അക്കാദമി ഡയറക്ടറുമായ കെ.സേതുരാമൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എം.ഭവ്യ അദ്ധ്യക്ഷത വഹിക്കും. ഹൈറേഞ്ചിൽ നിന്നുള്ള എഴുത്തുകാരും ഹൈറേഞ്ചിനെ കുറിച്ച് എഴുതിയിട്ടുള്ളവരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. മലയാളം - തമിഴ് എഴുത്തുകാർ ഒന്നിക്കുന്ന സംഗമം അടുത്ത വർഷം മുതൽ വിപുലമായി സംഘടിപ്പിക്കുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ അശോകൻ മറയൂർ അറിയിച്ചു.