രംഗകലാകേന്ദ്രം
Thursday 11 December 2025 3:12 AM IST
വർക്കല: ഡോൺ ക്വിഗ്സോട്ട് എന്ന ക്ലാസിക്കൽ സാഹിത്യകൃതിയുടെ ഇൻഡോ - സ്പാനിഷ് കഥകളി ഡോ.പി.വേണുഗോപാലൻ രചനയും സംവിധാനവും നിർവഹിച്ച് തിരുവനന്തപുരം മാർഗി സെന്ററിന്റെ നേതൃത്വത്തിൽ വർക്കല രംഗകലാകേന്ദ്രത്തിൽ അവതരിപ്പിച്ചു.രംഗകലാകേന്ദ്രം ചെയർമാനും സംവിധായകനുമായ അടൂർ ഗോപാലകൃഷ്ണൻ,എക്സിക്യുട്ടീവ് ഡയറക്ടർ രാമചന്ദ്രൻ പോറ്റി,എക്സിക്യുട്ടീവ് ഡയറക്ടറും മാർഗി സെന്റർ സെക്രട്ടറിയുമായ എസ്.ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.