പി.വിശ്വംഭരൻ അനുസ്മരണം
Thursday 11 December 2025 4:54 PM IST
കോവളം: സോഷ്യലിസ്റ്റ് നേതാവും മുൻ എം.പിയും എൽ.ഡി.എഫിന്റെ ആദ്യ കൺവീനറുമായിരുന്ന പി. വിശ്വംഭരന്റെ 9-ാം അനുസ്മരണം വാഴമുട്ടം വിശ്വഗുരു വിചാര വേദിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. വെള്ളാറിലെ സ്മൃതികുടീരത്തിൽ നടന്ന പുഷ്പാർച്ചനയിൽ നിരവധിപേർ പങ്കെടുത്തു.തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ വിശ്വഗുരു വിചാര വേദി പ്രസിഡന്റ് ഷിബു സേതുനാഥ് അദ്ധ്യക്ഷനായിരുന്നു.വിചാര വേദി സെക്രട്ടറി എൻ.പത്മകുമാർ,ട്രഷറർ ലോട്ടസ് സുജാതൻ,കമ്മിറ്റി അംഗങ്ങളായ എസ്.ശിവദാസൻ,പ്രസന്നകുമാർ,മനുപ്രതാപ് തുടങ്ങിയവർ പങ്കെടുത്തു.