രാവിലെ ആറിന് മോക് പോൾ ; ഏഴു മുതൽ പോളിംഗ്

Wednesday 10 December 2025 10:14 PM IST

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുന്നോടിയായി മെഷീനുകളുടെ പ്രവർത്തനക്ഷമതയും കൃത്യതയും പരിശോധിച്ച് ഉറപ്പിക്കുന്നതിനായി വോട്ടെടുപ്പ് തുടങ്ങുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് ഒരു മണിക്കൂർ മുമ്പ് പ്രിസൈഡിംഗ് ഓഫിസറുടെ നേതൃത്വത്തിൽ മോക് പോൾ ആരംഭിക്കും. രാവിലെ ഏഴ് മണിക്ക് പോളിംഗ് ആരംഭിക്കും.മെഷീനിൽ വോട്ടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് തെളിയിച്ച ശേഷം ഏതാനും വോട്ടുകൾ രേഖപ്പെടുത്തിയാണ് മോക് പോൾ നടത്തുന്നത്. മത്സരിക്കുന്ന ഓരോ സ്ഥാനാർത്ഥിക്കും പോളിംഗ് ഏജന്റുമാർ വോട്ട് രേഖപ്പെടുത്തിക്കൊണ്ടാണ് മോക്പോൾ. ഏതെങ്കിലും സ്ഥാനാർത്ഥിയുടെ പോളിംഗ് ഏജന്റ് മോക് പോൾ സമയത്ത് പോളിംഗ് ബൂത്തിൽ ഇല്ലെങ്കിൽ പോളിംഗ് ഓഫീസർമാരിൽ ആരെങ്കിലുമോ അല്ലെങ്കിൽ ആ സമയത്ത് പോളിംഗ് ബൂത്തിലുള്ള ഏജന്റമാരിൽ ആരെങ്കിലുമോ പ്രസ്തുത സ്ഥാനാർത്ഥിക്കുവേണ്ടി മോക് പോളിൽ വോട്ട് രേഖപ്പെടുത്തണം. മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികൾക്കും വേണ്ടി മോക് പോളിൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വോട്ടിംഗ് കമ്പാർട്ട്മെന്റിലുള്ള പോളിംഗ് ഓഫിസർ ഉറപ്പുവരുത്തും.