കെ.എസ്.യു നേതാവിന് മർദ്ദനം

Thursday 11 December 2025 1:20 AM IST
പരിക്കേറ്റ ജെറി കുളക്കാട് തിരുവല്ല താലൂക്ക് ആശുപത്രിയിൽ

തിരുവല്ല: നഗരസഭ 23-ാം കുളക്കാട് വാർഡിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത് തടഞ്ഞ കെ.എസ്.യു. നേതാവ് ജെറി കുളക്കാടിനെ മർദ്ദിച്ചതായി പരാതി. വോട്ടെടുപ്പ് കഴിഞ്ഞു മർദ്ദനത്തിൽ പരിക്കേറ്റ ജെറി കുളക്കാട് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഡി.സി.സി.പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ഡി.സി.സി.എക്സിക്യൂട്ടീവ് അംഗം ആർ.ജയകുമാർ എന്നിവർ ജെറിനെ ആശുപത്രിയിൽ സന്ദർശിച്ചു. പരാജയഭീതി മൂലം ജില്ലയിലുടനീളം എൽ.ഡി.എഫ്. അക്രമം നടത്തുകയാണെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഡി.സി.സി.പ്രസിഡന്റ് ആവശ്യപ്പെട്ടു.