ജില്ലയിൽ 67.47% പോളിംഗ്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഒടുവിൽ കണക്ക് വന്നപ്പോൾ 67.47 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്ന് ഇലക്ഷൻകമ്മിഷൻ അറിയിച്ചു. 1965386 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലയിലെ ആകെ വോട്ടർമാരുടെ എണ്ണം 2912773 ആണ്. ജില്ലയിലാകെയുള്ള 1353215 പുരുഷ വോട്ടർമാരിൽ 914759 പേരും (67.6%) 1559526 സ്ത്രീ വോട്ടർമാരിൽ 1050610 പേരും (67.37%) 32 ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ 17 പേരും (53.12%) വോട്ട് രേഖപ്പെടുത്തി.
കോർപ്പറേഷനിൽ 58.29% പോളിംഗാണ് രേഖപ്പെടുത്തിയത്. 814967 പേരിൽ 475011 പേരാണ് വോട്ട് ചെയ്തത്.
മുനിസിപ്പാലിറ്റി (( ആകെ വോട്ടർമാർ,വോട്ട് ചെയ്തവർ, പോളിംഗ് ശതമാനം) ആറ്റിങ്ങൽ 32826 ,22606 68.87% നെടുമങ്ങാട് 58248,40934 70.28% വർക്കല 33911, 22514 66.39% നെയ്യാറ്റിൻകര 66808 47085 70.48%
ബ്ലോക്ക് ( ആകെ വോട്ടർമാർ,വോട്ട് ചെയ്തവർ, പോളിംഗ് ശതമാനം)
നേമം 247234,177600 71.83% പോത്തൻകോട് 149070 104390 70.03% വെള്ളനാട് 208642,151452 72.59% നെടുമങ്ങാട് 162595,113319 69.69% വാമനപുരം199179, 139715 70.15% കിളിമാനൂർ 186711, 133273 71.38% ചിറയിൻകീഴ് 133392,92253 69.16% വർക്കല 140580,96623 68.73% പെരുങ്കടവിള 180632,133522 73.92% അതിയന്നൂർ 125942, 92634 73.55% പാറശ്ശാല 172036, 122455 71.18%