കൃഷി നശിപ്പിച്ചതായി പരാതി
Thursday 11 December 2025 3:17 AM IST
നെടുമങ്ങാട്: ഇലക്ഷൻ പ്രചാരണത്തിന് ഇറങ്ങിയതിന്റെ വിരോധത്തിൽ അരുവിക്കര ഇരുമ്പ രേവതി നിലയത്തിൽ രവീന്ദ്രൻ നായരുടെ കൃഷി നശിപ്പിച്ചതായി പരാതി. വാട്ടർ അതോറിട്ടിയുടെ 25 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് കപ്പയും പാളയംകോടൻ ഇനത്തിൽപ്പെട്ട വാഴയുമാണ് കൃഷി ചെയ്തിരുന്നത്. കൃഷിത്തോട്ടം പൂർണ്ണമായും വെട്ടി നശിപ്പിച്ച നിലയിലാണ്. വിളവെടുക്കാൻ പാകമായ 350 മൂട് കപ്പയും പാളയംകോടൻ ഇനത്തിൽപ്പെട്ട വാഴയുമാണ് രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി രവീന്ദ്രൻ നായർ പറഞ്ഞു. അരുവിക്കര പൊലീസ് കേസ് എടുത്തു.