അജ്ഞാത വാഹനം കണ്ടെത്തി
Thursday 11 December 2025 3:13 AM IST
അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിയുടെ വടക്കേക്കരയിൽ പടിഞ്ഞാറ് തീരത്തോട് ചേർന്ന് അജ്ഞാത വാഹനം കിടക്കുന്നതായി തീരദേശവാസികൾ. കെ.എൽ 11 ജെ 8353 നമ്പരിലുള്ള മാരുതി സെൻ മോഡൽ കാറാണ് ദിവസങ്ങളായി ആരോരുമില്ലാതെ കിടക്കുന്നത്. കാർ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പുഴയുടെ തീരത്ത് താമസിക്കുന്നവർക്കും കാറിലെത്തിയവരെക്കുറിച്ച് അറിവില്ല. പൊലീസ് അന്വേഷിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.