സ്വർണക്കവർച്ചയിലെ പ്രതികൾക്ക് സംരക്ഷണം: സ​ണ്ണി ജോ​സ​ഫ്

Thursday 11 December 2025 1:18 AM IST

ക​ണ്ണൂ​ർ: ശ​ബ​രി​മ​ല സ്വ​ർ​ണക്ക​വ​ർ​ച്ച കേ​സി​ൽ സംസ്ഥാന സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് കു​പ്ര​സി​ദ്ധ വി​ഗ്ര​ഹ മോ​ഷ്ടാ​വ് സു​ഭാ​ഷ് ക​ബൂ​റി​ന്റെ രീ​തി​യി​ലാ​ണെ​ന്ന് കെ​.പി.​സി.​സി പ്ര​സി​ഡ​ന്റ് സ​ണ്ണി ജോ​സ​ഫ് പറഞ്ഞു.

ശ​ബ​രി​മ​ല സ്വ​ർ​ണക്കവ​ർ​ച്ച​യി​ൽ പ്ര​തി​ക​ളാ​യ​വ​ർ ജ​യി​ലി​ലാ​യി​ട്ടും സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​ക​യാ​ണ്. അ​വ​ർ കാ​ര്യ​ങ്ങ​ൾ തു​റ​ന്നു പ​റ​ഞ്ഞാ​ൽ സ​ർ​ക്കാ​രി​ന്റെയും സി​.പി.​എ​മ്മി​ന്റെയും മു​ഖം കൂ​ടു​ത​ൽ വി​കൃ​ത​മാ​കു​മെ​ന്ന​ സ​ണ്ണി ജോ​സ​ഫ് വാർത്താസ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.​

ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ര​യും അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല.

ശശി തരൂരിന്റെ കാര്യത്തിൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് എ​.ഐ.​സി.​സി​യാ​ണ്. കെ​.പി​.സി​.സി​യോ​ട് അ​ഭി​പ്രാ​യം ചോ​ദി​ച്ചാ​ൽ അ​റി​യി​ക്കു​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.