അംഗങ്ങൾ ഐഡന്റിറ്റി കാർഡ് കൈപ്പറ്റണം

Thursday 11 December 2025 2:21 AM IST

ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രം ഭരണസമിതി തിരഞ്ഞെടുപ്പിൽ പൊതുസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കുള്ള തിരച്ചറിയൽ കാർഡ് വിതരണം ചെയ്യുന്ന ആവശ്യത്തിലേക്ക് ഫോട്ടോയും തിരിച്ചറിയൽ രേഖയും സഹിതമുള്ള അപേക്ഷ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിൽ 13ന് മുമ്പായി നൽകണം. 15ന് നടക്കുന്ന ഇതര സമുദായാംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഐഡന്റിറ്റി കാർഡ് നിർബന്ധമായതിനാൽ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും കാർഡ് കൈപ്പറ്റണമെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.