മഹാസത്രത്തിന്റെ പന്തലിന് കാൽനാട്ടി
Thursday 11 December 2025 3:21 AM IST
മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ശ്രീദേവീ വിലാസം ഹിന്ദുമത കൺവെൻഷന്റെ ആഭിമുഖ്യത്തിൽ ജനുവരി 4 മുതൽ 18 വരെ നടക്കുന്ന ഉപനിഷത്ത്- ഗീതാ മഹാസത്രത്തിന്റെ പന്തൽ കാൽനാട്ട് തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു. കൺവെൻഷൻ പ്രസിഡന്റ് ബി. ഹരികൃഷ്ണൻ, വൈസ് പ്രസിഡന്റ് വി.അനിൽകുമാർ, സെക്രട്ടറി എം.മനോജ് കുമാർ, ജോ.സെക്രട്ടറി ജി.സതീഷ്, സ്പിന്നിംഗ് മിൽ ചെയർമാൻ എ.മഹേന്ദ്രൻ, പൗർണമി സംഘം ഭാരവാഹികൾ, കൺവൻഷൻ എക്സിക്യൂട്ടീവ് അംഗങ്ങൾ, കരനാഥന്മാർ തുടങ്ങിയവർ പങ്കെടുത്തു.