പരിതാപകരം,​ പ്ര​തി​പ​ക്ഷം​ ​എ​ന്നാ​ൽ​ ​ന​ശീ​ക​ര​ണ​ ​പ​ക്ഷ​മാ​ണ് ​എ​ന്ന് ​ കരുതുന്നതിന്റെ ദുരന്തം; വി ഡി സതീശന് മുഖ്യമന്ത്രിയുടെ മറുപടി

Wednesday 10 December 2025 11:43 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ തന്നെ സംവാദത്തിന് ക്ഷണിച്ചു കൊണ്ടുള്ള പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ​തന്റെ ചോദ്യ​ങ്ങ​ൾ​ക്ക് ​ പ്രതിപക്ഷ നേതാവ് ​ ​ന​ൽ​കി​യ​ ​മ​റു​പ​ടി​ ​വ​സ്തു​താ​ ​വി​രു​ദ്ധ​വും​ ​അ​ബ​ദ്ധ​ ​ജ​ഡി​ല​വു​മാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി ഫേ​സ് ​ബു​ക്ക് ​പോ​സ്റ്റി​ൽ​ ​ ​ ​പ​രി​ഹ​സി​ച്ചു. ഉ​ന്ന​യി​ക്ക​പ്പെ​ട്ട​ ​ഒ​രു​ ​ചോ​ദ്യ​ത്തി​നു​ ​പോ​ലും​ ​ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ​ ​ഫേ​സ്ബു​ക്കി​ലൂ​ടെ​യു​ള്ള​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്റെ​ ​മ​റു​പ​ടി​യി​ൽ​ ​ഉ​ത്ത​രം​ ​കാ​ണു​ന്നി​ല്ല.​ ​ഞാ​ൻ​ ​ഉ​ന്ന​യി​ച്ച​ ​ഒ​രു​ ​വി​ഷ​യ​ത്തി​ന് ​പോ​ലും​ ​കൃ​ത്യ​മാ​യ​ ​മ​റു​പ​ടി​ ​പ​റ​യാ​ൻ​ ​ക​ഴി​യാ​ത്ത​തി​നെ​ ​പ​രി​താ​പ​ക​രം​ ​എ​ന്നേ​ ​വി​ശേ​ഷി​പ്പി​ക്കാ​നാ​കൂ. പ്ര​തി​പ​ക്ഷം​ ​എ​ന്നാ​ൽ​ ​ന​ശീ​ക​ര​ണ​ ​പ​ക്ഷ​മാ​ണ് ​എ​ന്ന് ​സ്വ​യം​ ​വി​ശ്വ​സി​ക്കു​ന്ന​തി​ന്റെ​ ​ദു​ര​ന്ത​മാ​ണ് ​ഇ​ത്.

എ​ന്തി​നെ​യും​ ​എ​തി​ർ​ക്കു​ക​ ​എ​ന്ന​ത് ​ന​യ​മാ​യി​ ​സ്വീ​ക​രി​ച്ച​വ​ർ​ക്ക് ​ഓ​രോ​ ​വി​ഷ​യ​ത്തി​ലും​ ​സ്വീ​ക​രി​ച്ച​ ​നി​ല​പാ​ടു​ക​ളെ​ ​പി​ന്നീ​ട് ​ന്യാ​യീ​ക​രി​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​ലൈ​ഫ് ​മി​ഷ​ൻ,​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖം,​ ​വ​യ​നാ​ട് ​തു​ര​ങ്ക​പാ​ത,​ ​തീ​ര​ദേ​ശ​ ​ഹൈ​വേ,​ ​ക്ഷേ​മ​ ​പെ​ൻ​ഷ​ൻ, ദേ​ശീ​യ​പാ​താ​ ​വി​ക​സ​നം,​ ​ഗെ​യി​ൽ​ ​പൈ​പ്പ്‌​ലൈ​ൻ,​ ​കി​ഫ്ബി,​ ​അ​തി​ദാ​രി​ദ്ര്യ​ ​നി​ർ​മ്മാ​ർ​ജ​ന​ ​പ​ദ്ധ​തി,​ ​കേ​ര​ള​ ​ബാ​ങ്ക്,​ ​കെ​ ​ഫോ​ൺ,​ ​ചൂ​ര​ൽ​മ​ല​-​മു​ണ്ട​ക്കൈ,​ ​കെ​ ​റെ​യി​ൽ​ ​എ​ന്നീ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​ഇ​പ്പോ​ഴ​ത്തെ​ ​നി​ല​പാ​ട് ​എ​ന്ത്.​ ​ഇ​തി​നു​ ​മു​ൻ​പ് ​സ്വീ​ക​രി​ച്ച​തി​ൽ​ ​ഉ​റ​ച്ചു​ ​നി​ൽ​ക്കു​ന്നു​ണ്ടോ​ ​എ​ന്ന​താ​ണ് ​അ​ക്ക​മി​ട്ടു​ള്ള​ ​ചോ​ദ്യം.​ ​അ​വ​യ്ക്കു​ള്ള​ ​മ​റു​പ​ടി​ ​പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.