യു.എസിൽ ചെറുവിമാനം കാറിന് മുകളിലേക്ക് ഇടിച്ചിറങ്ങി

Thursday 11 December 2025 6:56 AM IST

വാഷിംഗ്ടൺ: യു.എസിൽ ചെറുവിമാനം തിരക്കേറിയ ഹൈവേയിലൂടെ സഞ്ചരിച്ച കാറിന് മുകളിലേക്ക് ഇടിച്ചിറങ്ങി. കാർ ഓടിച്ചിരുന്ന സ്ത്രീ നിസാര പരിക്കോടെ രക്ഷപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരും സുരക്ഷിതരാണ്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് 5.45 ഓടെ ഫ്ലോറിഡയിലെ മെറിറ്റ് ഐലൻഡിലായിരുന്നു സംഭവം. രണ്ട് എൻജിനുകളും തകരാറിലായതിനെ തുടർന്ന് ബീച്ക്രാഫ്‌റ്റ് 55 മോഡൽ വിമാനം റോഡിലേക്ക് അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു.