റഷ്യയിൽ വിമാനം തകർന്നു: 7 മരണം
Thursday 11 December 2025 6:56 AM IST
മോസ്‌കോ: റഷ്യയിൽ സൈനിക വിമാനം തകർന്നുവീണ് 7 മരണം. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ,മോസ്കോയ്ക്ക് വടക്കു കിഴക്കായുള്ള ഇവാനോവോ മേഖലയിലായിരുന്നു സംഭവം. അറ്റക്കുറ്റപ്പണികൾക്ക് ശേഷമുള്ള പരീക്ഷണ പറക്കൽ നടത്തിയ ആന്റനോവ് എ.എൻ- 22 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ജനവാസമില്ലാത്ത പ്രദേശത്താണ് വിമാനം പതിച്ചത്. 50 വർഷത്തിലേറെ പഴക്കമുള്ള വിമാനത്തിലെ സാങ്കേതിക തകരാറുകളാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി അന്വേഷണം ആരംഭിച്ചു.