പ്രതിശ്രുത വരൻ മുൻകാമുകിയായ ബിഗ് ബോസ് താരത്തോട് വീണ്ടും അടുത്തു? വിവാഹത്തിൽ നിന്ന് പിന്മാറി നടി നിവേദ

Thursday 11 December 2025 12:09 PM IST

അടുത്തിടെയാണ് ക്രിക്കറ്റ് താരം സ്മൃതി മന്ദാന നിശ്ചയിച്ച വിവാഹം വേണ്ടെന്നുവച്ചത്. സമാനരീതിയിൽ തെന്നിന്ത്യൻ നടി നിവേദ പേതുരാജും വിവാഹ നിശ്ചയ ശേഷം ബന്ധം അവസാനിപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ഓഗസ്റ്റിലാണ് നടിയും ദുബായ് ആസ്ഥാനമായുള്ള വ്യവസായി രജിത് ഇബ്രാനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.

വിവാഹം ജനുവരിയിൽ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. നിവേദയും രജിത്തും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഈ ചിത്രങ്ങളെല്ലാം നടി സോഷ്യൽ മീഡിയ പേജിൽ നിന്ന് നീക്കം ചെയ്തു. രജിത്തിനെ അൺഫോളോ കൂടി ചെയ്തതോടെയാണ് ബന്ധത്തിൽ വിള്ളൽവന്നെന്നും വിവാഹം വേണ്ടെന്നുവച്ചെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്.

നിവേദയ്ക്കും രജിത്തിനുമിടയിൽ എന്താണ് സംഭവിച്ചതെന്ന ചോദ്യവും ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്. ബിഗ് ബോസ് മുൻതാരമാണ് രജിത്തിന്റെ മുൻ കാമുകി. ഈ യുവതിയുടെ രജിത്ത് വീണ്ടും ബന്ധം സ്ഥാപിച്ചെന്നും ഇതാണ് നിവേദയുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴാൻ കാരണമെന്നുമൊക്കെയാണ് വിവരം.

എന്നിരുന്നാലും നിവേദയോ രജിത്തോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. 'ഒരു നാൾ കൂത്ത്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് നിവേദ വെള്ളിത്തിരയിലെത്തിയത്. തുടർന്ന് തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.