കോട്ടയത്ത് അദ്ധ്യാപികയെ ഭർത്താവ് സ്കൂളിൽ കയറി ആക്രമിച്ചു; കഴുത്തിൽ കത്തികൊണ്ട് മുറിവേൽപ്പിച്ചു
Thursday 11 December 2025 2:59 PM IST
കോട്ടയം: പൂവത്തുമൂട് സ്കൂളിൽ അദ്ധ്യാപികയ്ക്ക് നേരെ ഭർത്താവിന്റെ അതിക്രമം. അദ്ധ്യാപിക ഡോണിയയ്ക്ക് നേരെ ഭർത്താവ് കൊച്ചുമോനാണ് സ്കൂളിൽ കയറി അക്രമം നടത്തിയത്. കത്തിയുമായെത്തിയ ഇയാൾ ഡോണിയയുടെ കഴുത്തിൽ മുറിവേൽപ്പിച്ചു.
കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. പരിക്കേറ്റ ഡോണിയയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡോണിയയെ ആക്രമിച്ച ശേഷം കുഞ്ഞുമോൻ ഒളിവിൽപ്പോയി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.