ബാഗ് മോഷണം: അസാംകാരൻ പിടിയിൽ

Friday 12 December 2025 12:20 AM IST

പെരുമ്പാവൂർ: പെരുമ്പാവൂർ ശ്രീധർമ്മശാസ്താക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീയുടെ ബാഗ് മോഷ്ടിച്ച കേസിൽ അസാം സ്വദേശി കയിരൂൾ പൊലീസിന്റെ പിടിയിലായി. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പെരുമ്പാവൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്‌പെക്ടർമാരായ റാസിഖ്, അരുൺ, ഷാൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.