നാടുകടന്ന് ചക്ക സീസൺ

Friday 12 December 2025 1:33 AM IST

കല്ലറ: ചക്ക സീസൺ തുടങ്ങിയപ്പോഴേ ചക്ക തേടി തമിഴ്നാട്ടിൽ നിന്ന് ആളുകളെത്തിത്തുടങ്ങി. ഇനി മലയാളിക്ക് ചക്ക രുചി തേടി ഇനി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരും. വിളയാൻപോലും നിൽക്കാതെ ചെറുചക്കകൾ വരെ നാടുകടത്തുകയാണ്. ഇവ ചക്ക വിഭവങ്ങളായി തിരിച്ച് കേരളത്തിലേക്കുതന്നെ എത്തുന്നുണ്ട്. ഓരോവർഷം കഴിയുംതോറും ചക്കയുടെ ഡിമാൻഡ് വർദ്ധിക്കുകയാണ്. ഒപ്പം കർഷകർക്ക് വരുമാനവും ലഭിക്കുന്നുണ്ട്. 50 മുതൽ 100 വരെയാണ് ഒരു ഇടിയൻ ചക്കയുടെ വില.

 സീസണാകുന്നതിനു മുമ്പുതന്നെ ലക്ഷങ്ങളുടെ കച്ചവടമാണ് നടക്കുന്നത്.

 വിളവ് കുറഞ്ഞതും ചെറുകിട കച്ചവടക്കാരുടെ വർദ്ധനവും ചക്കയുടെ ഡിമാന്റ് വർദ്ധിപ്പിച്ചു

 ചക്ക വറ്റൽ, ജാം, ഐസ്ക്രീം, കേക്ക്, പായസം തുടങ്ങി ചക്ക വിഭവങ്ങൾക്കും ഡിമാന്റുണ്ട്.

 കയറ്റുമതിയും

വരിക്കച്ചക്കയുടെ പഴുത്ത ചുള പായ്ക്കറ്റിൽ ലഭ്യമാണ്. ചക്കക്കുരുവിന് 40- മുതൽ 60 വരെയാണ് കിലോയ്ക്ക് വില. ഇതിനെ പൊടിച്ചും വറുത്തും സ്വീറ്റ്സായും കയറ്റി അയക്കുന്നുണ്ട്.