ദേവരകൊണ്ട ചിത്രത്തിൽ വില്ലനാകാനും സേതുപതി , മണിരത്നം ചിത്രത്തിൽ വിജയ് സേതുപതി
നായിക സായ് പല്ലവി
മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി നായകൻ. ചെക്ക ചിവന്തവാനത്തിനുശേഷം മണിരത്നം ക്യാമ്പിൽ വിജയ് സേതുപതി എത്തുകയാണ്. സായ് പല്ലവി ആണ് നായിക. ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും. പൊലീസ് വേഷത്തിൽ വിജയ് സേതുപതി എത്തുന്നു എന്നാണ് സൂചന. കമൽഹാസൻ നായകനായ തഗ് ലൈഫിനുശേ ഷം ധ്രുവ് വിക്രം, രുക് മിണി വസന്ത് എന്നിവരെ നായകനും നായികയുമായി പ്രണയ ചിത്രം സംവിധാനം ചെയ്യാൻ മണിരത്നം തീരുമാനിച്ചിരുന്നു. എന്നാൽ ഈ പ്രോജക്ട് ഉപേക്ഷിച്ചത്രേ. വെട്രിമാരന്റെ സിലമ്പരൻ ചിത്രം അരസനും ബാലാജി തരാണി സംവിധാനം ചെയ്യുന്ന ചിത്രവും പൂർത്തിയാക്കിയശേഷം മണിരത്നം ചിത്രത്തിൽ വിജയ് സേതുപതി, ജോയിൻ ചെയ്യും . വിജയ് ദേവര കൊണ്ടയും കീർത്തി സുരേഷും പ്രധാന വേഷം അവതരിപ്പിക്കുന്ന റൗഡി ജനാർദ്ദനൻ എന്ന തെലുങ്ക് ചിത്രത്തിൽ പ്രതിനായകനായി വിജയ് സേതുപതി എത്തും എന്നാണ് വിവരം. ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. കൃത്രിക ഉദയനിധി സ്റ്റാലിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും വിജയ് സേതുപതി ആണ് നായകൻ. വിജയ് സേതുപതിയുടെ പിറന്നാൾ ദിനത്തിൽ ദൗദ്യോഗിക പ്രഖ്യാപനം ഉണ്ടാകും .