റിവോൾവർ രാജയും ഗില്ലിയുമായി ദിലീപ്
അഴിഞ്ഞാട്ടവുമായി മോഹൻലാലും
ഭ.ഭ.ബ ട്രെയിലർ
ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭ.ഭ.ബ' യുടെ ട്രെയിലർ പുറത്ത് .ഡിസംബർ 18ന് ആഗോള റിലീസായി എത്തുന്ന ചിത്രത്തിൽ ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ഒത്തുചേരുന്ന തകർപ്പൻ മാസ് കോമഡി ആക്ഷൻ എന്റർടെയ്നറായിരിക്കും ഭ.ഭ.ബ.
മോഹൻലാലിന്റെ മാസ്സ് അഴിഞ്ഞാട്ടവും പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട് എന്ന് ട്രെയിലർ കാണിച്ചു തരുന്നു. ദിലീപ്- മോഹൻലാൽ ടീമിന്റെ സംഘട്ടനവും, പാട്ടും, നൃത്തവുമെല്ലാം പ്രേക്ഷകരെ ത്രസിപ്പിക്കും എന്ന് ഉറപ്പ്. ജനപ്രിയ നായകൻ ദിലീപിന്റെ കംപ്ലീറ്റ് ഷോ ആയിരിക്കും എന്ന സൂചനയാണ് ട്രെയിലറും ടീസറുമെല്ലാം നൽകുന്നത്.സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണ, റെഡിൻ കിംഗ്സിലി , ഷമീർ ഖാൻ , ഷിൻസ്, ശരണ്യ പൊൻവണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, സാന്റി മാസ്റ്റർ എന്നിവരാണ് മറ്ര് താരങ്ങൾ.തിരക്കഥ ഫാഹിം സഫർ, നൂറിൻ ഷെരീഫ് , അഡീഷണൽ തിരക്കഥയും സംഭാഷണവും- ധനഞ്ജയ് ശങ്കർ, ഛായാഗ്രഹണം - അർമോ, ഗാനങ്ങൾ - കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ, മനു മഞ്ജിത്ത്,സംഗീതം - ഷാൻ റഹ്മാൻ, പശ്‌ചാത്തല സംഗീതം- ഗോപി സുന്ദർ, എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം.
കോ പ്രൊഡ്യൂസേഴ്സ്- ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. വിതരണം ഡ്രീം ബിഗ് ഫിലിംസ്. പി.ആർ. ഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.