കണ്ണൂരിൽ 76.54% പോളിംഗ് കാസർകോട്ട് 74.84

Thursday 11 December 2025 10:00 PM IST

കണ്ണൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് സമാപിച്ചപ്പോൾ കണ്ണൂർ ജില്ലയിൽ 76.54 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വൈകുന്നേരം 8 മണി വരെയുള്ള കണക്കുകൾ പ്രകാരം 15,98,435 പേർ വോട്ട് രേഖപ്പെടുത്തിയത്. ജില്ലയിൽ ആകെയുള്ള 11,25,540 സ്ത്രീ വോട്ടർമാരിൽ 8,85,990 പേർ (78.86%) വോട്ട് ചെയ്തു. 9,66,454 പുരുഷ വോട്ടർമാരിൽ 7,12,442 പേർ (73.84%) വോട്ട് രേഖപ്പെടുത്തി. ഒമ്പത് ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ മൂന്ന് പേർ (33.33%) വോട്ട് ചെയ്തു. ആകെ 5,472 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. ജില്ലയിലെ 2,300 പോളിംഗ് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്.

കണ്ണൂർ കോർപ്പറേഷൻ 69.89% പോളിംഗ് രേഖപ്പെടുത്തി.സെൻസിറ്റീവ് ബൂത്തുകളായ 1,025 സ്ഥലങ്ങളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിരുന്നു. കൂടാതെ സ്ഥാനാർത്ഥികളുടെ അപേക്ഷ പ്രകാരവും കോടതി ഉത്തരവ് പ്രകാരവും 173 പോളിംഗ് സ്റ്റേഷനുകളിൽ വീഡിയോഗ്രാഫി സൗകര്യം ഏർപ്പെടുത്തി. രാവിലെ ഏഴ് മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. വൈകുന്നേരം ആറ് മണിയോടെ വോട്ടെടുപ്പ് സമാപിച്ചെങ്കിലും ക്യൂവിൽ ഉണ്ടായിരുന്നവർക്കായി ചില സ്ഥലങ്ങളിൽ വോട്ടെടുപ്പ് നീണ്ടു.

ബ്ലോക്ക് പഞ്ചായത്ത് പയ്യന്നൂർ 79.66% കല്യാശ്ശേരി 75.57% തളിപ്പറമ്പ് 78.08% ഇരിക്കൂർ 76.29% കണ്ണൂർ 73.65% എടക്കാട് 77.70% തലശ്ശേരി 78.39% കുത്തുപറമ്പ് 78.17% പാനൂർ 76.96% ഇരിട്ടി 78.06% പേരാവൂർ 76.96%

നഗരസഭ

ആന്തൂർ 87.82% ഇരിട്ടി 82.54% പയ്യന്നൂർ 80.07% കൂത്തുപറമ്പ് 78.99% തളിപ്പറമ്പ് 76.32% ശ്രീകണ്ഠാപുരം 74.40% തലശ്ശേരി 72.59% പാനൂർ 70.43%

കാസർകോട് 832362 പേർ വോട്ട് ചെയ്തു

കാസർകോട് ജില്ലയിൽ 832362 പേർ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയവരിൽ 375788.പുരുഷ വോട്ടർ മാരും 456572സ്ത്രീ വോട്ടർമാരും രണ്ട് ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉണ്ട്. ആകെ 1,11,2190 വോട്ടർമാരാണ് ജില്ലയിലുള്ളത്. പോളിംഗ് ശതമാനം 74.84% .

നഗരസഭകൾ

കാഞ്ഞങ്ങാട് :67.37%

കാസർകോട് :62.34%

നീലേശ്വരം -73.84%

ബ്ലോക്ക് പഞ്ചായത്ത്

നീലേശ്വരം-75.25%

കാഞ്ഞങ്ങാട്-70.51%

പരപ്പ-70.97%

കാസർകോട്-65.35%

കാറടുക്ക -72.66%

മഞ്ചേശ്വരം-65.76%