ഒരു മനസ്സാക്ഷിയും ഇല്ലേ ഇങ്ങനെ വേസ്റ്റ് വലിച്ചെറിയാൻ...
Friday 12 December 2025 3:27 AM IST
കുമളി:ആഴ്ചയിൽ രണ്ട് ദിവസം കുമളി പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും കൂടിയും വേസ്റ്റ് മാനേജ്‌മെന്റിന്റെ ഭാഗമായി വാഹനം എത്തുകയും വീടുകളിലെ അടുക്കള വേസ്റ്റുകൾ സഹിതം വാഹനത്തിൽ കളക്ട് ചെയ്ത് കൊണ്ടുപോകാറുണ്ട്.എന്നിട്ടും അലക്ഷ്യമായിമാല്യനങ്ങൾ വഴിയരുകിൽ വലിച്ചെറിയുന്നത് പതിവായിരിക്കുകയാണ്.
കുമളി വലിയകണ്ടം ഭാഗത്താണ് ഇത്തരത്തിൽ മാലിന്യം നിക്ഷേപ്പിച്ച് മുങ്ങുന്നത്.
മദ്യകുപ്പികളടക്കം പ്ലാസ്റ്റിക്ക് ക്യാരി ബാഗിൽ നിക്ഷേപിച്ചാണ് മുങ്ങൽ.. വലിയ കണ്ടം പ്രദേശത്ത് നിന്നും പുറത്ത് നിന്നുള്ളവരാണ് വേസ്റ്റ് ഇടുന്നത് എന്ന് മനസിലാക്കാൻ സാധിച്ചു.കുമളി പഞ്ചായത്ത് സെക്രട്ടറിക്ക് വേസ്റ്റിൽ നിന്നു ലഭിച്ച മേൽവിലാസം നൽകിയിട്ടുണ്ട്.