കാറിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Friday 12 December 2025 2:28 AM IST
പന്തളം : എം.സി റോഡിൽ കാറിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുളനട മാന്തുക ശ്രീസദനത്തിൽ രാമചന്ദ്രൻ പിള്ളയുടെ മകൻ ശ്രീകുമാർ (കൊച്ചുമോൻ - 46) മരിച്ചത്. നവംബർ 15ന് രാത്രി 9ന് എം.സി റോഡിൽ മാന്തുക ഗവ.യു.പി സ്‌കൂളിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ പന്തളം ഭാഗത്തുനിന്ന് വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീകുമാർ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വീട്ടുവളപ്പിൽ. അമ്മ കമലമ്മ.