കയർബോർഡിൽ കോഴ്സുകൾ

Friday 12 December 2025 1:30 AM IST

ആലപ്പുഴ: കയർ ബോർഡിന് കീഴിൽ കലവൂരിൽ പ്രവർത്തിക്കുന്ന ദേശീയ കയർ പരിശീലന കേന്ദ്രത്തിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് ഇൻ കയർ ടെക്നോളജി, മൂന്നുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി, പ്ലസ്ടു, തുല്യതാപരീക്ഷ പാസായവർക്ക് ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം. സാക്ഷരതയുള്ളവർക്ക് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷിക്കാം. പരിശീലനത്തിൽ പങ്കെടുക്കുന്നവ‌ർക്ക് പ്രതിമാസം 3000 രൂപ സ്റ്റൈപന്റ് ലഭിക്കും.അവസാന തീയതി : ഡിസംബർ 20. അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 0477-2258067,