പള്ളിപ്പാന ലോഗോ പ്രകാശനം
Thursday 11 December 2025 11:32 PM IST
അമ്പലപ്പുഴ: പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന പള്ളിപ്പാന ചടങ്ങിന്റെ ലോഗോ പ്രകാശനം ഞായറാഴ്ച നടക്കും. വൈകിട്ട് മൂന്നിന് അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക ഹാളിൽ നടക്കുന്ന നമ്മേളനത്തിൽ ദേവസ്വം ബോർഡ് അംഗം പി.ഡി.സന്തോഷ് കുമാർ ലോഗോ പ്രകാശനം ചെയ്യും. സ്വാഗത സംഘം ചെയർമാർ പുതുമന എസ്. ദാമോദരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. സമ്മേളനാനന്തരം വിവിധ സബ് കമ്മറ്റികളും സ്വാഗത സംഘവും സംയുക്തമായുള്ള യോഗം നടക്കും. 2026 ഫെബ്രുവരി 8 മുതൽ 22 വരെ പള്ളിപ്പാനയും 26 മുതൽ മാർച്ച് 5 വരെ ദ്രവ്യ കലശവും നടക്കും.