നിർത്തിയിട്ടിരുന്ന കാറിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് 4 പേർക്ക് പരിക്ക്
Friday 12 December 2025 1:33 AM IST
കട്ടപ്പന: വെട്ടിക്കുഴിക്കവലയിൽ നിർത്തിയിട്ടിരുന്ന കാറിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് അപകടം. 4 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11:30 ഓടെയാണ് സംഭവം. കട്ടപ്പന ഭാഗത്തുനിന്ന് എത്തിയ കാറാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ടിരുന്ന ആൾട്ടോ കാർ മൂന്ന് തവണ റോഡിൽ മറിഞ്ഞു. കാർ പൂർണമായി തകർന്നു. നിയത്രണം നഷ്ടപ്പെട്ട ഹോണ്ടാ സിറ്റി കുരിശു പള്ളിയുടെ സംരക്ഷണ ഭിത്തിയിലിടിച്ച ശേഷം ഏലത്തോട്ടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി.