പോക്‌സോ കേസിൽ 56 കാരന് കഠിന തടവും പിഴയും
Friday 12 December 2025 1:35 AM IST
കട്ടപ്പന :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും. വണ്ടൻമേട് മാലി കീഴ്മാലി ഭാഗത്ത് താമസകാരനായ മണി കണ്ണൻ (56) നെയാണ് കട്ടപ്പന പോക്‌സോ കോടതി ജഡ്ജ് വി . മഞ്ജു ശിക്ഷിച്ചത്. 2023 ലാണ് കേസിനാസ്പദമായ സംഭവം പ്രതി അതിജീവിതയുടെ വായിൽ ടേപ്പ് ഒട്ടിച്ച് മുഖത്ത് സ്‌പ്രേ അടിച്ചുപ്രതിയുടെ വീട്ടിൽ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് ശിക്ഷ. പോക്‌സോയുടെ വിവിധ വകുപ്പുകൾ പ്രകാരം 22 വർഷത്തെ കഠിന തടവിനും 45000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 7 മാസത്തെ അധിക തടവും ആണ് ശിക്ഷിച്ചത്.2024 ൽ വണ്ടൻമേട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി.