കെ.എം.ജോർജ് അനുസ്മരണം
Thursday 11 December 2025 11:36 PM IST
ആലപ്പുഴ: കേരള കോൺഗ്രസ് ചെയർമാൻ കെ. എം. ജോർജിന്റെ 49 ം ചരമ വാർഷിക ദിനാചരണം തൊണ്ടംകുളങ്ങര ഗാന്ധിയൻ ദർശന വേദി ഹാളിൽ ഡോ. നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. കേരള രാഷ്ട്രീയ പഠന ഗവേഷണ കേന്ദ്രം ചെയർമാൻ ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോട്ടുങ്കൽ ജോർജ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ഹക്കീം മുഹമ്മദ് രാജാ, ആന്റണി കരിപ്പാശ്ശേരി, ബീനാ റസാക്ക്, ആശ കൃഷ്ണാലയം,ജോസി ആന്റണി, ബേബിച്ചൻ ചെമ്മോത്ത്, ആന്റണി വള്ളപ്പുരക്കൽ, എ. ഷൗക്കത്ത്, ലൈസമ്മ ബേബി,ജോർജ് പോൾ, എസ്. പ്രേംകുമാർ, ടോമിച്ചൻ ചേലാതിപറമ്പ് എന്നിവർ സംസാരിച്ചു.