വൈക്കത്തഷ്ടമി ഇന്ന്
Thursday 11 December 2025 11:37 PM IST
വൈക്കം : വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ദർശനം ഇന്ന് നടക്കും. പുലർച്ചെ 3.30 ന് നട തുറന്ന് ഉഷ:പൂജയ്ക്കും , എതൃത്തപൂജയ്ക്കും ശേഷം 4.30 ന് അഷ്ടമി ദർശനത്തിനായി നട തുറക്കും. ക്ഷേത്രത്തിന്റെ കിഴക്ക് വശമുളള ആൽച്ചുവട്ടിൽ തപസ് അനുഷ്ഠിച്ച വ്യാഘ്രപാദ മഹർഷിക്ക് ശ്രീപരമേശ്വരൻ പാർവതീസമേതനായി ദർശനം നൽകി അനുഗ്രഹിച്ച പുണ്യമുഹൂർത്തമായാണ് അഷ്ടമി ദർശനം വിശ്വസിക്കപ്പെടുന്നത്. ദർശനത്തിനും വൈക്കത്തപ്പന്റെ ഇഷ്ട വഴിപാടായ പ്രാതലുണ്ണാനും ആയിരങ്ങൾ വൈക്കത്തെത്തും. അഷ്ടമിവിളയ്ക്ക് രാത്രി 11 നാണ്. തുടർന്ന് വലിയ കാണിക്കയും, ഉദയനാപുരത്തപ്പന്റെ വിട പറയലും നടക്കും.