കോവളത്ത് കടലാമ ചത്തടിഞ്ഞു

Friday 12 December 2025 1:37 AM IST

വിഴിഞ്ഞം: കോവളം തീരത്ത് കടലാമ ചത്തടിഞ്ഞു.ഒപ്പം കാക്ക ക്ലാത്തി മത്സ്യവും ചെറു ഞണ്ടുകളും ചത്തടിഞ്ഞു. ഒരാഴ്ചയ്ക്കിടയിൽ രണ്ടാം തവണയാണ് കടലാമ ചത്തടിയുന്നത്.തീരത്തോട് ചേർന്ന് ഒഴുക്ക് കൂടുതലായതിനാലാകും,പ്ലാസ്റ്റിക് മാലിന്യങ്ങൾക്കൊപ്പം ചെറുമീനുകളും ഞണ്ടും കരയ്ക്കടിയുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

ഇന്നലെ രാവിലെയോടെ ലൈറ്റ്ഹൗസ് ബീച്ചിലാണ് ആമ ചത്തടിഞ്ഞത്.ഇതിന്റെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു. കപ്പലുകളിലെയോ മറ്റ് ബോട്ടുകളിലെയോ പ്രൊപ്പല്ലറുകൾ തട്ടിയാകും പരിക്ക് പറ്റിയതെന്നാണ് നിഗമനം. കോവളം പൊലീസ് വനം വകുപ്പിനെ വിവരമറിയിച്ചു.തുടർന്ന് ആമയുടെ ജഡം മറവ് ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.