പുറക്കാട് ഷംസുദ്ദീൻ അനുസ്മരണം
Friday 12 December 2025 1:37 AM IST
അമ്പലപ്പുഴ: സാമൂഹ്യ പ്രവർത്തകനും കരൂർ എ.ഇ.എസ് ഫാർമസി കോളേജിലെ ചെയർമാനുമായിരുന്ന പുറക്കാട് ഷംസുദ്ദീനെ അനുസ്മരിച്ചു. കോളേജിൽ സംഘടിപ്പിച്ച യോഗത്തിൽ വൈസ് ചെയർമാൻ ഷെരീഫ് മഞ്ഞാടൻ അദ്ധ്യക്ഷനായി. സെക്രട്ടറി അബ്ദുൾ ഖാദർ , കെ.ജെ. അബ്ദുൾ ഹക്കിം , കെ.ജെ.അബ്ദുൾ മജീദ് , അഡ്വ.ഇബ്രാഹിം കുട്ടി , ഹാറൂൺ റഷീദ് , അബ്ദുൾ സലാം, പ്രിൻസിപ്പൽ ആശിഷ് കുമാർ ആചാരി , എച്ച്.ഒ.ഡി വിമൽ കുമാർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. കോളേജ് എക്സി. കമ്മറ്റിയംഗങ്ങളും അദ്ധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളും പങ്കെടുത്തു.