പി.എസ്.സി അഭിമുഖം
Thursday 11 December 2025 11:39 PM IST
ആലപ്പുഴ ജില്ലയിൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നം. 611/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജൂലായ് 31ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായ 88 ഉദ്യോഗാർഥികൾക്കായി പി.എസ്.സി ആലപ്പുഴ ജില്ലാ ആഫീസിൽ 17, 18, 19 തീയതികളിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള വ്യക്തിഗത അറിയിപ്പ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഈ വിവരം എസ്.എം.എസ്, പ്രൊഫൈൽ മെസേജ് എന്നിവ മുഖാന്തിരം അറിയിച്ചിട്ടുണ്ട്. ഫോൺ: 0477 2264134.