സൗജന്യ വർക്ക്‌ഷോപ്പ് ഇന്ന്
Thursday 11 December 2025 11:40 PM IST
ആലപ്പുഴ : കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ വനിതകൾക്കായി നടത്തി വരുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ ഭാഗമായി
ഇന്ന് വൈകുന്നേരം 7 മുതൽ 8 മണി വരെ സൗജന്യ ഓൺ ലൈൻ വർക്ക്‌ഷോപ്പ് നടത്തും. സൗജന്യ വർക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് ചെങ്ങന്നൂർ കെൽട്രോൺ നോളജ് സെന്റർ അധികൃതർ അറിയിച്ചു. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9072592412, 8714944024