ഏകദിന ശില്പശാല സംഘടിപ്പിച്ചു

Thursday 11 December 2025 11:44 PM IST

രാമപുരം : മാർ ആഗസ്തീനോസ് കോളേജിൽ ഐ.ക്യൂ.എ.സിയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസവും ഡിജിറ്റൽ പരിവർത്തനവും എന്ന വിഷയത്തിൽ ശില്പശാല നടത്തി. പാലാ സെന്റ് ജോസഫ്‌സ് എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.വി.പി.ദേവസ്യ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റിവ് എക്‌സിക്യുട്ടീവ് പ്രകാശ് ജോസഫ് , ചീഫ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ സുനിൽ കെ. ജോസഫ്, ഐ.ക്യൂ.എ.സി കോ-ഓർഡിനേറ്റർ കിഷോർ, സ്റ്റാഫ് പ്രതിനിധി വിനീത് കുമാർ വി തുടങ്ങിയവർ പ്രസംഗിച്ചു.