പെരുവഴിയിലായ യാത്രക്കാർക്ക് ഇൻഡിഗോ വൗച്ചർ 10,000 രൂപ
ന്യൂഡൽഹി: ഇൻഡിഗോ വിമാനങ്ങളുടെ കൂട്ട റദ്ദാക്കലിൽ കുടുങ്ങിയ യാത്രക്കാർക്ക് 10,000 രൂപയുടെ പ്രത്യേക ആനുകൂല്യം. അടുത്ത 12 മാസത്തിനുള്ളിൽ ടിക്കറ്റ് ബുക്കു ചെയ്യുന്നവർക്കാണ് വൗച്ചർ പ്രകാരമുള്ള ആനുകൂല്യം. 3, 4, 5 തീയതികളിൽ യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളങ്ങളിൽ കുടുങ്ങിയതും ദുരിതം അനുഭവിച്ചതും പരിഗണിച്ചാണ് വൗച്ചർ നൽകുന്നതെന്ന് ഇൻഡിഗോ വ്യക്തമാക്കി. ടിക്കറ്റ് ചാർജ് റീഫണ്ട് ചെയ്യുന്നതിന് പുറമെയാണിത്.
നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, 24 മണിക്കൂറിനുള്ളിൽ വിമാനങ്ങൾ റദ്ദാക്കിയാൽ ഉപഭോക്താക്കൾക്ക്, ഇൻഡിഗോ 5,000 മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരം നൽകുന്നുണ്ട്.
റദ്ദാക്കിയ മിക്ക വിമാനങ്ങളുടെ റീഫണ്ട് നടപടികൾ പൂർത്തിയാക്കിയെന്നും ശേഷിക്കുന്നവ വൈകാതെ ലഭ്യമാക്കുമെന്നും ഇൻഡിഗോ അറിയിച്ചു. തേർഡ് പാർട്ടി ആപ്പുകൾ വഴിയും മറ്റും നടത്തിയ ബുക്കിംഗുകൾക്കും റീഫണ്ട് അനുവദിക്കുന്നുണ്ട്. ഇവർ customer.experience@goindigo.in എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യണം.
''കേന്ദ്രസർക്കാർ കൊണ്ടുവന്ന വിശ്രമ നിബന്ധന(എഫ്.ഡി.ടി.എൽ) നടപ്പാക്കാൻ നേരത്തെ നടപടികൾ തുടങ്ങിയെന്നും കഴിഞ്ഞ ദിവസങ്ങളിലെ സർവീസ് റദ്ദാക്കലുകൾ അതിന്റെ ഭാഗമായുണ്ടായതാണെന്നും
- വിക്രം സിംഗ് മേത്ത, ഇൻഡിഗോ ചെയർമാൻ