മനുഷ്യാവകാശ സമ്മേളനം

Friday 12 December 2025 1:06 AM IST

തിരുവനന്തപുരം: ലഹരിക്കും മയക്കുമരുന്നിനുമെതിരെ യുവജനങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഷിബു പി.എൽ പറഞ്ഞു. മനുഷ്യാവകാശ ദിനത്തിൽ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ വേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ചെയർമാൻ പേരൂർക്കട രവി അദ്ധ്യക്ഷത വഹിച്ചു.ഡോ. സി.എ. മോഹൻ, ബിഷപ്പ് ജ്ഞാനശിഖാമണി കുളമടയിൽ, ഡോ. എസ്. തമ്പി, പി. വിജയൻ നായർ, ഡോ. ഷിബു, കൃപാലയം ഓൾഡ് ഏജ് ഹോം ഡയറക്‌ടർ മഞ്ജുഅനിൽ തുടങ്ങിയവർക്ക് ജീവകാരുണ്യ അവാർഡുകൾ വിതരണം ചെയ്തു. എം.കെ. വിവേക്, എരമല്ലൂർ ബിനീഷ്, ആർ. വിമലകുമാരി, ഹരി വെള്ളനാട്, എൻ ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.