രക്ഷിതാക്കളുടെ പ്രതിഷേധം
Friday 12 December 2025 2:05 AM IST
തിരുവനന്തപുരം: പാങ്ങപ്പാറ എസ്.ഐ.എം.സി വി.ടി.സിയിലെ ഭിന്നശേഷി വിഭാഗ വിദ്യാർത്ഥികൾക്ക് പഠന വിഷയങ്ങൾ,സ്കൂൾ പരിഷ്കാരങ്ങൾ എന്നിവ ചർച്ച ചെയ്യാൻ പി.ടി.എയും ഓപ്പൺ ഹൗസ് യോഗവും വിളിച്ച് ചേർക്കാത്തതിൽ രക്ഷിതാക്കൾക്ക് പ്രതിഷേധം.ആഗസ്റ്റ് 19ന് എസ്.ഐ.എം.സി ഡയറക്ടർക്ക് എഴുതിയ കത്തിന് സെപ്തംബർ 16ന് നൽകിയ മറുപടി കത്തിൽ ഓപ്പൺ ഹൗസ് എന്ന പേരിൽ യോഗം ചേരുമെന്ന് പറഞ്ഞിരുന്നെങ്കിലും നാളിതുവരെ യോഗം സംഘടിപ്പിച്ചിട്ടില്ലെന്ന് രക്ഷിതാക്കൾ അറിയിച്ചു.