ആനാവൂർ മുരുകന്റെ ഗുരു പ്രഭാഷണം

Friday 12 December 2025 1:05 AM IST

തിരുവനന്തപുരം: ഡോ.പല്പു ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗുരു പ്രഭാഷണം നാളെ (ശനി) വൈകിട്ട് 4.30ന് എസ്.എൻ.ഡി​.പി​ യോഗം പേട്ട ശാഖയി​ൽ നടക്കും.ശ്രീനാരായണ ഗുരുദേവൻ രചിച്ച ജനനീ നവരത്ന മഞ്ജരി എന്ന കൃതിയെ കുറിച്ച് ആനാവൂർ മുരുകൻ പ്രഭാഷണം നടത്തുമെന്ന് പ്രസിഡന്റ് ഡി.സോമനും ജനറൽ സെക്രട്ടറി എം.എൽ. ഉഷാരാജും അറിയിച്ചു.